സഫോക്ക്: തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥക്ക് 32 ആഴ്ച്ച തടവുശിക്ഷ വിധിച്ച് കോടതി. ഇംഗ്ലണ്ടിലെ സഫോക്കിലാണ് സംഭവം.......
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ്ലവി വ്യക്തമാക്കി. ആഗോളതലത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ കൂടുതൽ ആഴത്തിലുള്ള രാജ്യാന്തര സഹകരണം അനിവാര്യമാണെന്നും, അതിൽ ഇന്ത്യക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരേ മൂല്യങ്ങൾ പങ്കുവയ്ക്കുകയും വിവിധ മേഖലകളിൽ സഹകരിക്കാൻ തയ്യാറാകുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങളുമായും ഏറ്റവും മികച്ച ബന്ധം സ്ഥാപിക്കാൻ ജനാധിപത്യ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് പഹ്ലവി വ്യക്തമാക്കി.
‘‘ആധുനിക ചരിത്രത്തിൽ ഇറാനും ഇന്ത്യയും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ......
അര നൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. 54 വർഷത്തിനു ശേഷം ചന്ദ്രയാത്രയ്ക്ക് സജ്ജമാകുകയാണ് നാസ.......
ആഗോള വിപണികളിൽ ആശങ്ക ഉയർത്തി ഇറാൻ–യുഎസ് തർക്കം രൂക്ഷമാകുന്നു. പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടി തുടർന്നാൽ ഇറാനെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാൻ ഭരണകൂടവും കടുത്ത പ്രതികരണത്തിലേക്ക് നീങ്ങി. ......
ഈ മാസം ആദ്യം കരാക്കസിൽ കടന്നു കയറി അമേരിക്ക നടത്തിയ ആക്രമണത്തിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സംഭവത്തിലും 47 വെനസ്വേലൻ സൈനികർ കൊല്ലപ്പെട്ടു. വെനസ്വേലൻ പ്രതിരോധമന്ത്രി വ്ലാദിമിർ പാഡ്രിനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ഗ്രീൻലൻഡിനെ സ്വന്തമാക്കണമെന്ന അമേരിക്കയുടെ ആവശ്യം അന്താരാഷ്ട്ര തലത്തിൽ പുതിയ സംഘർഷസൂചനകൾക്ക് വഴിവെക്കുന്നു. ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമായ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലഡിലേക്ക് സൈനികരെ അയച്ചു. ......
വാഷിങ്ടൺ: ഇറാനെ അമേരിക്ക ഉടൻ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പ്രക്ഷോഭകരെതിരായ കടുത്ത നടപടികൾ സർക്കാർ കുറച്ചതായും തൂക്കിലേറ്റലുകൾ താൽക്കാലികമായി നിർത്തിവച്ചതായും വിശ്വസനീയ വിവരങ്ങൾ ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ......
കലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് (ഐഎസ്എസ്) ക്രൂ–11 ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ദൗത്യസംഘത്തിലെ ഒരംഗത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്നാണ് ദൗത്യം നിശ്ചയിച്ചതിലും മുമ്പേ അവസാനിപ്പിച്ചത്. ......
ഇറാനിൽ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണം ഉണ്ടാകാമെന്ന് റിപ്പോർട്ട്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇറാനിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് അമേരിക്ക ഇറാനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നത്. ......
ടെഹ്റാൻ: ഇറാനിലുള്ള ഇന്ത്യക്കാർ അടിയന്തരമായി രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിൽ തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയത്. ......